തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനം ആരംഭിച്ചു; കേരളത്തിൽ 40,771 പോളിങ് ബൂത്തുകൾ

single-img
26 February 2021

നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനം ആരംഭിച്ചു
കേരളത്തിന് പുറമെ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പെരുമാറ്റ ചട്ടം ഇന്ന് നിലവിൽ വരും. ഇടതുമുന്നണിയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു.

ഇക്കുറി നേരിട്ട് യുദ്ധക്കളത്തിൽ ഇറങ്ങുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎ സ്ഥാനാർഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദീപക് മിശ്രയാണ് കേരളത്തിലെ പോലീസ് നിരീക്ഷകൻ. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം 2 പേർ മാത്രം പാടുള്ളൂ. വോട്ടിങ്ങ് സമയത്തിലും ഒരു മണിക്കൂർ അധിക സമയം നീട്ടി. കൊവിഡ് കണക്കിലെടുത്ത് പോളിങ്ങ് ബൂത്തുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
കേരളത്തിൽ 18.86 കോടി വോട്ടർമാർ, 40,771 പോളിങ് ബൂത്തുകൾ.