ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
26 February 2021

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർത്ഥ്യമായെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർത്ഥ അവകാശികളെന്നും എൽഡിഎഫ് തെരഞ്ഞെടുപ്പ് ജാഥയുടെ സമാപനത്തില്‍ സംസാരിക്കവേ പറഞ്ഞു.

വികസന പദ്ധതികള്‍ക്ക് തടസങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റ് പറ്റിയെന്നും പഴയ സർക്കാരല്ല ഇതെന്ന് അവർക്ക് ബോധ്യമായെന്നും പിണറായി കൂട്ടിച്ചേർത്തു. ചെയ്യാൻ പറ്റുന്നതേ പറയൂ എന്നും പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയുടെ അടിത്തറ വിപുലമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം തന്നെ കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന് കൃത്യമായി ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ നയം അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ പിണറായി ഇതറ‍ിഞ്ഞപ്പോൾ ഒരു നിമിഷം പോലും സർക്കാർ സ്തംഭിച്ച് നിന്നില്ലെന്നുംകൂട്ടിച്ചേര്‍ത്തു. എൻ പ്രശാന്തിനെതിരെയുള്ള മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന പരാതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.