ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് പുനരാരംഭിച്ച് ബൈഡൻ

single-img
25 February 2021

ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസി‍ഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവരെയാണ് ട്രംപ് വിലക്കിയിരുന്നത്. ഈ വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതിൽനിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബെഡൻ പറഞ്ഞു.

കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവർഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.