നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ കലാപകാരി; കാത്തിരിക്കുന്നത് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി: മമത ബാനര്‍ജി

single-img
24 February 2021

രാജ്യത്തെ ഏറ്റവും വലിയ കലാപകാരി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജി എംപിയുടെ ഭാര്യയ്‌ക്കെതിരെ കല്‍ക്കരി തട്ടിപ്പില്‍ സിബിഐ കേസെടുത്ത സംഭവത്തിലാണ് മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത എത്തിയത്.

അമേരിക്കയില്‍ ട്രംപിന് സംഭവിച്ചതിനേക്കാൾ മോശമായ മോശമായ ദുർവിധിയാണ് മോദിക്കു വരാനിരിക്കുന്നത്. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാനാണ് ഗോൾ കീപ്പർ. ബിജെപിക്ക് ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയിയില്ല.

അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കും. ബംഗാള്‍ പിടിച്ചെടുക്കും. പക്ഷെ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം.ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല – മമത പറഞ്ഞു.