ബി ജെ പിയുടെ തന്ത്രങ്ങൾ വിജയിക്കുന്നു; രാജ്യസഭയിലും എൻഡിഎ ഭൂരിപക്ഷത്തിലേക്ക്

single-img
24 February 2021

അവസാന പൊതു തെരഞ്ഞെടുപ്പിന് ശേഷം ലോക്സഭയിൽ എൻ ഡി എയ്ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ സ്ഥിതി മറിച്ചായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് സര്‍ക്കാര്‍ ഇതിനാല്‍ ബില്ലുകളും മറ്റും രാജ്യസഭയിൽ പാസാക്കിയെടുത്തത്.

എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിൽ മാർച്ച് ഒന്നിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികളും അസമിൽനിന്ന് ഒരാളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയിലും എൻഡിഎ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തും എന്നതാണ് സ്ഥിതി. ഇതോടുകൂടെ രാജ്യസഭയിൽ ബി ജെ പിയുടെ അംഗസംഖ്യ 95 ആകും.

കഴിഞ്ഞ മാസം ഗുലാംനബി ആസാദ് കൂടി പോയതോടെ കോൺഗ്രസ് 36ലേക്ക് ഒതുങ്ങും. യുപിഎയില്‍ അണ്ണാ ഡിഎംകെ 9, ജെഡിയു 5, മറ്റു ചെറിയ ഘടകകക്ഷികൾക്കെല്ലാം കൂടി 7 എന്നിങ്ങനെയാണു രാജ്യസഭയിലെ എൻഡിഎ കക്ഷിനില. ആകെ 116 സീറ്റുകളാവും എൻഡിഎയ്ക്കുണ്ടാവുക.

നിലവില്‍ കാശ്മീരിൽനിന്നുള്ള 4 അംഗങ്ങൾ പോയതോടെ നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് എൻ ഡി എക്കു നാല് സീറ്റുകൾ കൂടി മതിയാകും. ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ്, ടി ആർ എസ് എന്നീ കക്ഷികളുടെ 22 അംഗങ്ങൾ മിക്കവിഷയങ്ങളിലും കേന്ദ്ര സർക്കാരിനു പിന്തുണ കൊടുക്കുന്നതാണു പതിവ്. അങ്ങിനെ വന്നാല്‍ 138 പേരുടെ പിന്തുണ കേന്ദ്ര സർക്കാരിനു ലഭിക്കും.