പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യത: പ്രധാനമന്ത്രി

single-img
24 February 2021

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്‍കരണത്തില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പെരുമയുടെ പേരില്‍ മാത്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനാകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുക എന്നത് സര്‍ക്കാര്‍ ജോലിയല്ല. സര്‍ക്കാരിന്‍റെ ശ്രദ്ധ കൂടുതൽ വേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി പറഞ്ഞു.