തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശിനിയെ കണ്ടെത്തി; പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു

single-img
23 February 2021

മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിടുകയായിരുന്നു. 10 പ്രതികളെ തിരിച്ചറിഞ്ഞു.

ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ബിന്ദു നാല് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.‌ വീടിന്റെ വാതില്‍ തകര്‍ത്തകത്തുകയറിയ സംഘം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു.

ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്ന. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.

സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മാന്നാര്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.