ഉ​ത്ത​രാ​ഖ​ണ്ഡ് പ്രളയം; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കാന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം

single-img
23 February 2021

ഉ​ത്ത​രാ​ഖ​ണ്ഡ് പ്ര​ള​യ​ത്തി​ല്‍ ഇതേവരെ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അറിയിച്ചു. ഇ​തു​വ​രെ അപകടത്തിൽ പെട്ട 68 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ത​പോ​വ​ന്‍, ഋ​ഷി​ഗം​ഗ ജ​ല​വെ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ല്‍ പെ​ട്ട​ത്. നിലവിൽ 136 പേ​ര്‍ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ച​മോ​ലി ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും തെ​ര​ച്ചി​ലി​ല്‍ കാ​ര്യ​മാ​യി പു​രോ​ഗ​തി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത്. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ ഏഴിനാണ് ഉത്തരാഖണ്ഡില്‍ ദുരന്തമുണ്ടായത്.