‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴിലേക്ക്; നായികയായി ഐശ്വര്യ രാജേഷ്

single-img
23 February 2021

മലയാളത്തില്‍ നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴ് റീമേക്കിങ്ങിനായി ഒരുങ്ങുന്നു. തമിഴ് പതിപ്പില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

തമിഴിലെ സൂപ്പര്‍ ഹിറ്റുകളായിരുന്ന ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

‘ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പറഞ്ഞത്’.