എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്; അല്ലെങ്കില്‍ നിരാഹാരം കിടക്കണം: രാഹുല്‍ ഗാന്ധി

single-img
23 February 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിന്റെ ഒപ്പമെങ്കില്‍ എല്ലാ ജോലിയും ഉറപ്പാണെന്ന് രാഹുല്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ആരോപിച്ചു.

‘നിങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല. കേരളത്തിലെ തൊഴില്‍രഹിതര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നുവെന്നും രാഹുല്‍ ചോദിച്ചു.