ജുഡീഷ്യറിയെ അവഹേളിക്കുന്ന പ്രസ്താവന; രഞ്ജന്‍ ഗൊഗോയിക്കെതിര കേസെടുക്കണം: സാകേത് ഗോഖലെ

single-img
23 February 2021

രാജ്യത്തിന്റെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിര കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്തയച്ച്‌ ആക്ടിവസ്റ്റ്സാകേത് ഗോഖലെ . ഇന്ത്യന്‍ ജുഡീഷ്യറിയെ അവഹേളിക്കുന്ന പ്രസ്താവനയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നടത്തിയത്. ഒരു മുന്‍ ചീഫ് ജസ്റ്റിസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നിയമവ്യവസ്ഥയിലുളള ജനങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടാന്‍ സാധ്യതയേറുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണിച്ചെന്ന് രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുകയുണ്ടായി. ഈ പരാമര്‍ശത്തിനെതിരെയാണ് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ രംഗത്തെത്തിയതും കേസെടുക്കണമെന്നാവശ്യപ്പെട്ട് എജിക്ക് അപേക്ഷ നല്‍കിയതും. മുമ്പ് ജുഡീഷ്യറിയെ പരിഹസിച്ച ഹാസ്യ നടന്‍ കുനാല്‍ കംമ്രക്കെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സമാനമായി നിയമവ്യവസ്ഥയെ അവഹേളിച്ച രഞ്ജന്‍ ഗൊഗോയിക്കെതിരെ കേസെടുക്കണമെന്ന് സാഖേത് ഗോഖലെ ആവശ്യപ്പെട്ടത്.

ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച്‌ എ.ജിയുടെ ഓഫീസിലേക്ക് ഗോഖലെ കത്തയച്ചത്. താന്‍ അയച്ച കത്ത് സാകേത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ ചീഫ് ജസ്റ്റിസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പറയുന്നത്.