വിജയ് ഹസാരെ ട്രോഫി: യുപിക്കെതിരെ കേരളത്തിന്‌ വിജയം; ശ്രീശാന്തിന് 5 വിക്കറ്റ്

single-img
22 February 2021

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിൽ യുപിക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി എസ് ശ്രീശാന്ത്. മത്സരത്തില്‍ 9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് 5 വിക്കറ്റ് നേടിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. യുപിയുടെ ക്യാപ്റ്റനും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറിൻെറ വിക്കറ്റും ഇതിലുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശിനെ 283 റൺസിന് കേരളം ഓൾ ഔട്ടാക്കി. പിന്നീട്മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 7 പന്തുകൾ ശേഷിക്കെ 284 റൺസെടുത്തു. 81 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെ ബാറ്റിംങ്ങ് മികവിലാണ് കേരളം യുപിയെ പരാജയപ്പെടുത്തിയത്.