നിരാഹാരം: ഷാഫിയുടെയും ശബരിനാഥന്റെയും ഷുഗർ ലെവൽ അപകടകരമായ നിലയിലേക്ക് കുറയുന്നു

22 February 2021

തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് പടിക്കൽ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്
കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എംഎൽഎമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥനെയും മെഡിക്കൽ സംഘം പരിശോധിച്ചു. രണ്ടുപേരുടെയും ഷുഗർ ലെവൽ അപകടകരമായ നിലയിലേക്ക് കുറയുകയാണ്.
ഇരുവര്‍ക്കും കടുത്ത നിർജലീകരണവുംഉള്ളതിനാല്‍ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാല്‍, നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാരില്‍ നിന്ന് ഇന്ന് ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ. സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറങ്ങുമെന്നാണ് ഇവരുടെ പ്രതീക്ഷ.