ഇടത് മുന്നണിക്ക്‌ തുടര്‍ ഭരണം; സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് കെ സുരേന്ദ്രൻ

single-img
22 February 2021

കേരളത്തില്‍ ഇടത് മുന്നണിക്ക്‌ തുടര്‍ ഭരണം പ്രവചിച്ച പ്രീ പോൾ സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി ഈ സർവേയിൽ പറഞ്ഞതിനേക്കാൾ നേട്ടമുണ്ടാക്കും. കേരളത്തിൽ ഒരിക്കലും തുടർഭരണം പ്രവചിക്കാനാവില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുകയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടും. മിക്കവാറും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രൻ പറയുന്നു.പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ് ലിം ലീഗിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.