ബിജു മേനോൻ – പാർവ്വതി ; ‘ആർക്കറിയാം’ ആദ്യ വീഡിയോ ഗാനം കാണാം

single-img
22 February 2021

ബിജു മേനോൻ, പാർവ്വതി ‌, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ‘ ആര്‍ക്കറിയാം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം ‘ചിരമഭയമീ’ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി തുടങ്ങിയവർ ചേർന്ന് സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴിയാണ് ഗാനം പുറത്തിറക്കിയത്.

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസാണ്. അൻവർ അലിയുടെഗാനങ്ങള്‍ക്ക് നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം. മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.