വിവാഹത്തിനുള്ള ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം; പാചകക്കാരന്‍ പോലീസ് പിടിയില്‍

single-img
22 February 2021

വിവാഹത്തിനായുള്ള വിരുന്നിൽ തയ്യാറാക്കാനുള്ള ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരന്‍ പോലീസ് പിടിയില്‍. പാചകത്തിനിടെ പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്​വന്നു.ഇതിനെ തുടര്‍ന്നാണ്‌ പാചകക്കാരൻ സുഹൈലിനെ പോലീസ്​ അറസ്റ്റ്​ ചെയ്തത്. യുപിയിലെ മീററ്റിലാണ്​ സംഭവം.

തന്തൂരി അടുപ്പിൽ വേവിക്കുന്നതിന് മുന്‍പായി​ റൊട്ടിയിൽ സുഹൈല്‍ തുപ്പുന്നതാണ്​ വീഡിയോയിലുള്ളത്. ഇയാളുടെ പ്രവൃത്തി​ ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ഒരാൾ ഇതിനെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. സംഭവ ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത എല്‍എല്‍ആര്‍എം പോലീസ് സ്റ്റേഷന് മുന്നില്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.