ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം; താമര യഥാര്‍ത്ഥ മാറ്റം കൊണ്ടുവരും: പ്രധാനമന്ത്രി

single-img
22 February 2021

പശ്ചിമ ബംഗാളിലെ ഭരണകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ബംഗാളിലെ ഹൂഗ്ലിയല്‍ വിവിധ റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തുന്നത്.

ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘ബംഗാളിലുള്ള ജനങ്ങള്‍ മാറ്റത്തിനായി തയ്യറായി. എല്ലാ മേഖലയിലെയും സമഗ്രമായി മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.

താമര ഇവിടെ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരും. അങ്ങിനെയുള്ള മാറ്റമാണ് യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്’പ്രധാനമന്ത്രി പറഞ്ഞു.’കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് സഹായം എത്തിച്ചു. പക്ഷെ ബംഗാളിലാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിലെ തേതാക്കളാണ് പണക്കാരാവുന്നത്. സംസ്ഥാന പദ്ധതികളെല്ലാം തകകര്‍ന്ന നിലയിലാണുള്ളത്’ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.