വെറും 88 വയസല്ലേ ആയിട്ടുള്ളു, പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു ബിജെപി പ്രവേശനം; ഇ ശ്രീധരനെതിരെ പരിഹാസവുമായി സിദ്ധാര്‍ത്ഥ്

single-img
21 February 2021

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ ശ്രീധരനെതിരെ സോഷ്യൽ മീഡിയയിൽ ട്വീറ്റുമായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ഏതാനും വര്‍ഷം കൂടി കാത്തിരുന്ന ശേഷം ഈ തീരുമാം എടുക്കാമായിരുന്നില്ലേയെന്നാണ് സിദ്ധാര്‍ത്ഥ് പരിഹാസത്തോടെ ചോദിച്ചത്.

‘ഇ ശ്രീധരന്‍ സാറിനെയും ഒരു സാങ്കേതികവിദഗ്ധൻ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സേവനകളുടെയും വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ ആവേശഭരിതനാണ് ഞാന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇ ശ്രീധരന്റെ ഈ തീരുമാനം കുറച്ച് നേരത്തെയായി പോയോ എന്നൊരു ആശങ്കയെനിക്കുണ്ട്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നിട്ട് മതിയായിരുന്നു. അദ്ദേഹത്തിന് വെറും 88 വയസ്സല്ലേ ആയിട്ടുള്ളു,’ സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ എഴുതി.