മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയെ കൊ​തു​ക് കു​ത്തി;​ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീസ് ​

single-img
21 February 2021

മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയായ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ കൊ​തു​ക് കു​ത്തി​യ​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. സ​ര്‍​ക്കാരിന്റെ തന്നെ കീഴിലുള്ള ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചൗഹാനെ കൊ​തു​ക് കു​ത്തി​യ​ത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി​ദ്ധി​യി​ലെ പി​ഡ​ബ്ല്യു​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

സംസ്ഥാനത്തെ ബം​ഗാം​ഗ ക​നാ​ലി​ലേ​ക്ക് ബ​സ് വീ​ണ് ധാരാളം ആളുകൾ മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തി​നാ​യി സി​ദ്ധി​യി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി നേ​രം വൈ​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എന്നാൽ മു​റി​യി​ല്‍ കൊ​തു​കി​ന്‍റെ ശ​ല്യം വ​ര്‍​ദ്ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ വിഷയത്തിൽ നേരത്തെ എ​ന്‍​ജി​നീ​യ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ത് ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ നി​ഷേ​ധി​ച്ചു. തങ്ങളെ മു​ഖ്യ​മ​ന്ത്രി ഗസ്റ്റ് ഹൗ​സി​ല്‍ ത​ങ്ങു​ന്ന വി​വ​രം നേ​ര​ത്തെ അ​റി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.