കേരളത്തില്‍ എൽഡിഎഫ് ഭരണം നിലനിര്‍ത്തും; 24 ന്യൂസ് പോൾ ട്രാക്കർ സർവേ ഫലം

single-img
21 February 2021

24 ന്യൂസ് പോൾ ട്രാക്കർ സർവേ ഫലം പുറത്തുവന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആധിപത്യം ഉറപ്പിക്കുന്നതാണ് അന്തിമ സർവേ ഫലം. ചാനലിന്റെ സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേർ എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. അതേസമയം, സർവേയുടെ ഭാഗമായ 40.72 ശതമാനം പേർ യുഡിഎഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കാമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ള16.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ഇക്കുറി ലഭിക്കുമെന്നാണ്.