ബിജെപി തീര്‍ന്നു; ആളില്ലാത്ത ബിജെപി പൊതുയോഗ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

single-img
20 February 2021

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയെ പരിഹസിച്ച് തരൂര്‍ എംപി. കേള്‍വിക്കാരായി ആളില്ലാത്ത ബിജെപി നടത്തിയ പൊതുയോഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ ട്രോള്‍ ട്വീറ്റ്.പരിപാടി നടക്കുന്ന സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്.

‘ഈ വേദിയില്‍ അഞ്ചുപേരുണ്ട്. ഏഴു നേതാക്കളുടെ ചിത്രമുണ്ട്. എന്നാല്‍ കാഴ്ചക്കാരനായി ഒരാള്‍. ഇത് കേരളത്തില്‍പ്പോലുമല്ല! ബിജെപി തീര്‍ന്നു എന്ന ഹാഷ്ടാഗോടെയായിരുന്നു ശശി തരൂരിന്റെ ഈ ട്വീറ്റ്. ധാരാളം ആളുകളാണ് ശശി തരൂരിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

https://twitter.com/ShashiTharoor/status/1363062042228183040/photo/1