ഇ ശ്രീധരന്‍ ഒരു മഹാനായ വ്യക്തി; അദ്ദേഹത്തിന്റെ മോഹങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ: മുഖ്യമന്ത്രി

single-img
20 February 2021

ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരണവുമായി പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ഇ ശ്രീധരന്റെ പരാമർശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നായിരുന്നു ചോദ്യം. അതിനോട്, അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോഹങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ? വലിയ ടെക്‌നോക്രാറ്റ്… നമ്മുടെ രാജ്യം പദ്മശ്രീ നൽകി ആദരിച്ച വ്യക്തി … ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ? അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ’- മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു.