രാമക്ഷേത്ര നിര്‍മ്മാണം; ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻഎസ്എസ്

single-img
20 February 2021

യുപിയിലെ അയോധ്യയിൽ പണിയുന്ന രാമക്ഷേത്ര നിർമാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻഎസ്എസ്. അയോധ്യാ രാമക്ഷേത്ര നിർമാണ ട്രസ്റ്റിന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു.

തങ്ങൾ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നൽകുന്നതെന്നും ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലന്നും സുകുമാരൻ നായർ പറഞ്ഞു.