ബിജെപിയുടെ വിജയയാത്ര നാളെ മുതല്‍; ഉദ്ഘാടനത്തിന് യോഗി ആദിത്യനാഥ് ; സമാപനത്തിന് അമിത് ഷാ

single-img
20 February 2021

കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസർകോട് നിന്ന് തുടക്കം. കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി യാത്രയുടെ മുദ്രാവാക്യങ്ങൾ .

നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാർച്ച് 6-ന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.