നാസയുടെ പെര്‍സിവറന്‍സ് പകർത്തിയ ചൊവ്വയുടെ അത്ഭുത ചിത്രങ്ങൾ

single-img
20 February 2021
Perseverance

സയുടെ ചൊവ്വാദൗത്യപേടകം പേര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം. 

ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ തന്നെ സുപ്രധാന ലക്ഷ്യം. ചൊവ്വയിലെ ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ച ശേഷം ചൊവ്വാ ഉപരിതലത്തിൽ നിന്ന് ഏതാനും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കയച്ചിട്ടുണ്ട്.

ചൊവ്വയിലിറങ്ങി 24 മണിക്കൂറിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ബഹിരാകാശ ഏജൻസി ചുവന്ന ഗ്രഹത്തിന്റെ വർണ്ണാഭമായ നിരവധി ചിത്രങ്ങൾ പുറത്തുവിട്ടു.
(കടപ്പാട്: നാസ)
25 ക്യാമറകളും രണ്ട് മൈക്രോഫോണുകളും ബഹിരാകാശ പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
(കടപ്പാട്: നാസ)
റോവറിന് തൊട്ട് മുകളിലായി ഡിസന്റ് സ്റ്റേജിൽ “സ്കൈ ക്രെയിൻ” ഇൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് ലാൻഡിംഗ് ഫോട്ടോ എടുത്തത്.
(കടപ്പാട്: നാസ)
മണിക്കൂറിൽ 12,000 മൈൽ വേഗതയിൽ സഞ്ചരിച്ച് ചൊവ്വയിലിറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളിൽ “Seven Minutes of Terror” എടുത്ത ചിത്രം
(കടപ്പാട്: നാസ)
മറ്റൊരു ഗ്രഹത്തിലേക്കയച്ച ഏറ്റവും നൂതനമായ ജ്യോതിർജീവ ലബോറട്ടറിയായ പെർസെവെറൻസ് റോവർ വ്യാഴാഴ്ച പുലർച്ചെ ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി എത്തിയപ്പോളെടുത്ത ചൊവ്വയ്‌യുടെ ആദ്യ കറുപ്പും വെളുപ്പുമായ ചിത്രം.
(കടപ്പാട്: നാസ)