പി എസ് സി സമരം; ഉദ്യോഗാർത്ഥികളെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

single-img
19 February 2021

തലസ്ഥാനത്ത് സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പിന്തുണച്ചുകൊണ്ട് നടൻ സന്തോഷ് പണ്ഡിറ്റ് വയനാട്ടിൽ നിന്നും തലസ്ഥാന നഗരിയിലെത്തി സെക്രട്ടറിയേറ്റ് നടയ്ക്കൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വെക്കുകയുണ്ടായി. നിലവില്‍ കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത ലിസ്റ്റ് വരുന്നത് വരെ നീട്ടണം എന്ന ആവശ്യത്തിനോട് യോജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇതിനോടൊപ്പം പരമാവധി താത്കാലികക്കാരെ സ്ഥിരപ്പെടുത്താതെ പിഎസ് സി 5 വർഷം പഠിച്ച് എടുത്തു എഴുതി വിജയിച്ചവർക്ക് ജോലി നൽകണമെന്നും , നിലവിൽ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിൽ എങ്കിലും റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു .