കേരളത്തിലെ വിവിധ പദ്ധതികള്‍ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

single-img
19 February 2021

സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർഗോഡ് 50 മെഗാവാട്ട് സോളാർ പ്രൊജക്ട്, തലസ്ഥാനത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, അരുവിക്കരയിൽ 75 എംഎൽഡി ജലസംസ്‌കരണ പ്ലാന്റ് എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, ഉദ്ഘാടന ദിനത്തെ ചരിത്രപരമായ ദിനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

നടപ്പാകുന്ന പദ്ധതികൾ വൻ വികസനത്തിന് ഉതകുമെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കേരള വികസനത്തിൽ മുതൽക്കൂട്ടാണ് പദ്ധതികൾ. തൃശൂർ കേരളത്തിന്റെ ഊർജ്ജ കേന്ദ്രമാകുന്നുവെന്നും ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ പ്രധാന ഘടകമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.