കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൌണിലേക്ക്

single-img
19 February 2021

വീണ്ടും കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ യവത്മാൾ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു.

അതേസമയം,അമരാവതിയിൽ ശനി,ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയിരിക്കും. മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.അവസാന രണ്ട് മാസമായി താഴ്ന്ന് കൊണ്ടിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഈ ആഴ്ച മുകളിലേക്കായിട്ടുണ്ട്. അമരാവതിയിൽ കച്ചവട സ്ഥാപനങ്ങൾ അടക്കം മൂന്ന് ദിവസത്തേക്ക് അടച്ചിടും. മുംബൈയിൽ അഞ്ചിൽ കൂടുതൽ രോഗികളുള്ള ഫ്ലാറ്റ് കെട്ടിടങ്ങൾ സീൽ ചെയ്യും.

ഹോം ക്വാറന്‍റീൻ ചെയ്തവരുടെ കയ്യിൽ സീൽ പതിപ്പിക്കും.സബർബൻ ട്രെയിനുകളിൽ മാസ്ക് ധരിക്കാത്തവരെ പിടിക്കാൻ 300 പേരെ കോർപ്പറേഷൻ നിയോഗിക്കും. കേരളത്തിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് കൊവിഡില്ലാ സാക്ഷ്യപത്രം നിർബന്ധമാക്കിയിരുന്നു.