കാപ്പൻ യുഡിഎഫിനൊപ്പം ‘കോപ്പൻ’ എൽഡിഎഫിനൊപ്പം; ജോസ് കെ മാണിക്കെതിരെ പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്

single-img
19 February 2021

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആരംഭം മുതല്‍ കേരളത്തിലാകെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ആദ്യം ജാഥ എറണാകുളത്ത് എത്തിയപ്പോൾ ബിഡിജെഎസ് പിളർന്ന് ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേർന്നു.

അതിനുശേഷം ജാഥ കോട്ടയത്ത് എത്തും മുൻപ് എൻസിപി പിളർന്നു. എൽഡിഎഫ് എംഎൽഎയായ കാപ്പൻ യുഡിഎഫിനൊപ്പം ചേർന്നു. അപ്പോള്‍ ‘കോപ്പൻ’ എൽഡിഎഫിനൊപ്പവും കൂടി.കേരളാ കോണ്‍. മാണി വിഭാഗം നേതാവ് ജോസ് കെ മാണിയെ ആവശ്യത്തിലേറെ പരിഹസിച്ചായിരുന്നു കൊടിക്കുന്നിലിൻ്റെ പത്തനാപുരത്തെ പ്രസംഗം.

അതേപോലെ തന്നെ കെബി ഗണേശ് കുമാറിൻ്റെ ഈർക്കിൽ പാർട്ടിയിൽ നിന്ന് പത്ത് ജില്ലാ പ്രസിഡൻ്റ് മാരും ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. കേരളാ കോൺഗ്രസ് ബി ഭാഗത്തിന് ഇത്രയും പ്രസിഡന്‍റ് മാർ ഉള്ള കാര്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും കൊടിക്കുന്നിൽ പരിഹസിച്ചു. ഇനി ജാഥ തിരുവനന്തപുരം ജില്ലയിൽ എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.