എംപി രാഗേഷിന്റെ പരാമര്‍ശം നിലാവ് കണ്ട് ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെ: കെ സുധാകരന്‍

single-img
19 February 2021

കഴിഞ്ഞ ദിവസത്തെ കെകെ രാഗേഷ് എംപിയുടെ ‘ഭ്രാന്തന്‍’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി. രാഗേഷിന്റെ പരാമര്‍ശം നിലാവ് കണ്ട് ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെയാണെന്ന് സുധാകരന്‍ ഇന്ന് പ്രതികരിച്ചു.

ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിക്കാണ് ഭ്രാന്തെന്നും സുധാകരന്‍ പറഞ്ഞു. സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞുവെന്നാണ് കെ കെ രാഗേഷ് ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിന് ആപത്താണെന്നും രാഗേഷ് ഇതോടൊപ്പം പറഞ്ഞിരുന്നു.