പാലക്കാട് വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

single-img
19 February 2021

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടലിൽ വൻ തീപിടിത്തം ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂർണമായി കത്തി നശിച്ചു.

ഹോട്ടലിനുള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്. ഗ്യാസ് കുറ്റികൾ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതായാണ് സൂചന. ഹോട്ടലിൽനിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയർ ഓഫിസർ പറഞ്ഞു.

തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.