ഓ‌സ്ട്രേലിയയില്‍ പ്രാദേശിക- അന്താരാഷ്‌ട്ര വാർത്താ സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

single-img
19 February 2021

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപ്രതീക്ഷിതമായി ഓസ്ട്രേലിയക്കാർക്ക് ഫെയ്സ്ബുക്കിൽ പ്രാദേശിക-ആഗോള വാർത്താ വെബ്സൈറ്റുകളുടെ പേജുകൾ ലഭ്യമല്ലാതാകുന്നത്. രാജ്യത്തെ ഉപയോക്താക്കളെ ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും ഷെയർ ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഓസ്ട്രേലിയയുടെ സർക്കാരിന്റെ പുതിയ നിയമത്തിൽ പ്രതിഷേധിച്ചാണ് അവസാന മാർഗം എന്ന നിലയിൽ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

ഗൂഗിളിലും ഫെയ്സ്ബുക്കിലും വരുന്ന വാർത്താ ലിങ്കുകൾ വായനക്കാർ തുറന്നാൽ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരു കമ്പനികളും പണം നൽണമെന്ന നിയമമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. ആദ്യം തന്നെ ഇതിനെതിരെ ശക്തമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്തെത്തിയിരുന്നു.

നിലവില്‍ ഫെയ്സ്ബുക്കിന്റെ നടപടിക്ക് സർക്കാരിന്റെ ആരോഗ്യ, അടിയനന്തര പ്രാധാന്യമുള്ള പേജുകളും വിധേയമായതോടെ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തി.ഫെയ്സ്ബുക്കിലും ഗൂഗിളിലും വരുന്ന വാർത്തകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ടെക് ഭീമന്മാർക്ക് ലഭിക്കുന്നത്. വാർത്ത നലൽകുന്ന മാധ്യമങ്ങൾക്ക് ഇതിന്റെ ഗുണവും ലഭിക്കുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ നിയമനീക്കവുമായി ഓസ്ട്രേലിയൻ സർക്കാർ മുന്നോട്ടുവന്നത്.