ഇ ശ്രീധരന്‍ തന്റെ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് ആലോചിക്കണം: ബിനോയ് വിശ്വം

single-img
19 February 2021

ഇ ശ്രീധരന്‍റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നതായും എന്നാല്‍ ആ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് ആലോചിക്കണമെന്നും ഇ ശ്രീധരനോട് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ ശ്രീധരന്‍റെ നടപടിയില്‍ ദുഃഖമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീധരൻ പാർട്ടിയിലേക്ക് എത്തുന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് നടന്ന പരിപാടിയിൽ വ്യക്തമാക്കിയത്.അതിന് പിന്നാലെ, പാർട്ടി ആവശ്യപ്പെട്ടാൽ താൻ മുഖ്യമന്ത്രി സ്ഥാനത്തു വരെ മത്സരിക്കുമെന്ന് ശ്രീധരൻ പ്രതികരിക്കുകയും ചെയ്തിരുന്നു.