ഇന്ത്യയില്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടി വേറെയില്ല: ജെപി നദ്ദ

single-img
18 February 2021

ഇന്ത്യയില്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടി വേറെയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. രാജ്യത്തെ മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയെപ്പോലെ അല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുള്ള പാര്‍ട്ടിയാണ് ഇത്. നിലവില്‍18 കോടി അംഗങ്ങളുണ്ട്’, നദ്ദ അവകാശപ്പെട്ടു.

രാജ്യത്തിന്റെ സാംസ്‌കാരിക ദേശീയതയും ശാസ്ത്രീയ വികാസവും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാജ്യത്തെ എല്ലാ ജില്ലകളിലും പാര്‍ട്ടിക്ക്ഉടന്‍ സ്വന്തമായി ഓഫീസ് നിര്‍മ്മിക്കുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.