‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു

single-img
18 February 2021

മലയാളത്തില്‍ ഒരേസമയം പ്രേക്ഷക-നിരൂപക പ്രശംസ നേടി തരംഗം സൃഷ്ടിച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ മറ്റ് ഭാഷകളിലും തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. ചിത്രം) തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് റീമേക്ക് ചെയ്യുന്നത്. ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, റീമേക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടില്ല . ഒരു പ്രശസ്ത നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.