വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത

single-img
18 February 2021

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നു. ഈ മാസം 27-ന് പ്രധാനമന്ത്രി കേരളത്തിലെത്തും എന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള വിവരം. നേരത്തെ കൊച്ചിയിൽ വന്നു പോയി ഒരാഴ്ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്.

27-ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുവാൻ സാധ്യതയുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പിന്നെ ഔദ്യോഗിക പരിപാടികൾക്ക് വിലക്കുണ്ടാവും.