ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അടൂരില്‍ അപകടത്തില്‍പ്പെട്ടു

single-img
18 February 2021

മുതിര്‍ന്ന കോണ്‍. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അടൂരില്‍ വച്ച് അപകടത്തില്‍പ്പെട്ടു. ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുനിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഇടിച്ച കാറിന്റെ സ്റ്റിയറിങ് ലോക്കായതാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്ക് പോകുകയും ചെയ്തു.