ആദ്യം എന്റെ അനന്തരവനോട് മത്സരിക്ക് , എന്നിട്ട് എന്നോട് മത്സരിക്കാം; അമിത് ഷായോട് മമത

single-img
18 February 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ നേരിട്ട് മത്സരിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി മമത വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, തന്റെ അനന്തരവനോട് മത്സരിക്കാനെങ്കിലും അമിത് ഷാ തയ്യാറാകുമോ എന്ന് ചോദിച്ചിരിക്കുകയാണ് മമത. എല്ലാ സ്ഥലത്തും ദീദി-ഭാട്ടിജ എന്ന സംസാരമാണ് കേള്‍ക്കാനുള്ളതെന്നും പക്ഷെ ഷാ ആദ്യം അഭിഷേകിനോട് ജയിച്ച് വന്നിട്ട് തന്നോട് മത്സരിച്ചാല്‍ മതിയെന്നും മമത പറഞ്ഞു.

‘ ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിച്ച് വരാനാണ് വെല്ലുവിളിക്കുന്നത്. എന്നിട്ട് എന്നോട് മത്സരിക്കാം’, മമത കൂട്ടിച്ചേര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്.