കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശന്‍ ധനവകുപ്പ് മന്ത്രിയാകും: സലിംകുമാര്‍

single-img
17 February 2021

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി അധികാരത്തിലെത്തുമെന്ന് നടന്‍ സലിംകുമാര്‍. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. രാഷ്ട്രീയം പറയാതെ ഇരിക്കുന്ന വഞ്ചനയാണെന്നും പറവൂരില്‍ നിന്നും വിജയിച്ച് വിഡി സതീശന്‍ അടുത്ത ധനകാര്യമന്ത്രിയാകുമെന്നും സലിംകുമാര്‍ പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ പതിവ് പോലെ സജീവമായി ഉണ്ടാകും.

നടന്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് ആഗ്രഹം. ആ കാര്യത്തില്‍ ധര്‍മ്മജനും പാര്‍ട്ടിക്കും താല്‍പര്യമുണ്ട്. മലയാള സിനിമയില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരും. രാഷ്ട്രീയം പറഞ്ഞാല്‍ താന്‍ അനുഭവിച്ചത് പോലെയുള്ള പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് പേടിച്ചിട്ടാണ് സ്വന്തം രാഷ്ട്രീയം പലരും പറയാത്തത്. ഒരു വ്യക്തി അയാളുടെ രാഷ്ട്രീയം തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ എതിര്‍ക്കുന്നുവെന്നല്ല അര്‍ത്ഥമെന്നും സലിംകുമാര്‍ പറഞ്ഞു.