ആരുമായും സഖ്യമില്ല; കേരളത്തില്‍ എണ്‍പത്തിനാല് സീറ്റില്‍ മത്സരിക്കാന്‍ എസ് ഡി പി ഐ

single-img
17 February 2021

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ എണ്‍പത്തിനാല് സീറ്റില്‍ മത്സരിക്കാനൊരുങ്ങി എസ് ഡി പി ഐ. ഇടത്- വലത് മുന്നണികളുമായി ഇത്തവണ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കില്ല. പകരം, ബിജെപിശക്തമായ കേന്ദ്രങ്ങളില്‍ ജയസാധ്യത ഏത് മുന്നണിക്കാണോ അവരെ സഹായിക്കുമെന്ന മുന്‍ നിലപാട് തുടരും.

കഴിഞ്ഞതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, നേമം പോലുള്ള ബിജെപി സ്വാധീന മണ്ഡങ്ങളില്‍ എസ്ഡിപിഐക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ഇക്കുറിയും ഏത് സ്ഥാനാര്‍ത്ഥിക്കാണോ വിജയ സാധ്യത അവരെ പിന്തുണക്കും. ഏത് വിധത്തിലും അധികാരത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്തണമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്.