ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു; മുന്നോട്ടുള്ള പോക്കിന് നല്ലത് ‘റൈറ്റ്’ തന്നെ; രമേഷ് പിഷാരടി

single-img
17 February 2021

കോമേഡിയനും നടനും സംവിധായകനുമായ രമേഷ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ വേദിയിൽ. പിഷാരടിയെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് സ്വീകരിച്ചു. ‘ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് കോൺഗ്രസിൽ. ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു. മുന്നോട്ടുള്ള യാത്ര വലതുപക്ഷം ചേർന്ന് കോൺഗ്രസിനൊപ്പം ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ധര്‍മജന്‍ മത്സരിച്ചാല്‍ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പിഷാരടി വ്യക്തമാക്കി. ഇത്രയുംകാലംതാൻ നിഷ്പക്ഷൻ ആയിരുന്നെന്നും ഇപ്പോൾ മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നാണ് ചിന്തിക്കുന്നതെന്നും പിഷാരടി പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിനൊപ്പം ചേരുന്നത് ഏറ്റവും അഭിമാനം തോന്നുന്ന കാര്യംമാണെന്നും ഞാൻ മത്സരിക്കാൻ ഇല്ല അദ്ദേഹം പറഞ്ഞു. കേരളത്തിന് അത്യാവശ്യം ആണ്‌ കോൺഗ്രസിന്റെ വിജയം. കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു.

രമേഷ് പിഷാരടിക്കൊപ്പം ഇടവേള ബാബുവും യുഡിഎഫ് വേദിയിലെത്തി. മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും എന്നാൽ പലരും പുറത്തു പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താന്‍ നേരത്തെ മുതൽ കോണ്‍ഗ്രസ് അനുഭാവി ആണെന്നും ബാബുവ്യക്തമാക്കി.