മുന്‍പ് അഭിപ്രായം പറയാന്‍ ഭയമില്ലായിരുന്നു, എന്നാല്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു: സിദ്ധാര്‍ഥ്

single-img
17 February 2021

ഏതാനും വർഷങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരും ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ഥ്. തന്റെ തന്നെ 2009ലെ ഒരു പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് സിദ്ധാര്‍ഥ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 2009ല്‍ ഒരു ബിസിനസ് സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ആണ് നടന്‍ പങ്കുവെച്ചത്.

മുന്‍പൊക്കെ അഭിപ്രായം പറയാന്‍ ഭയമില്ലായിരുന്നു. എന്നാല്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും സിദ്ധാര്‍ഥ് ട്വീറ്റില്‍ പറയുന്നു. നേരത്തെ രങ്ക് ദേ ബസന്തി എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശ്രദ്ധേയനായ സമയത്താണ് ആ പ്രസംഗം നടത്തിയത്. 2009ലെ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചുമെല്ലാം സിദ്ധാര്‍ഥ് പ്രസംഗത്തില്‍ സംസാരിച്ചിരുന്നു.

2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയത് വെറും സര്‍ക്കസ് മാത്രമായിരുന്നു എന്നും സിദ്ധാര്‍ഥ് പ്രസംഗത്തില്‍ പറയുന്നു. ‘എന്റെ ഈ പ്രസംഗത്തിന്റെ സ്വഭാവത്തിന് ഒരിക്കല്‍ പോലും പരാതിയോ, ഭീഷണികളോ ഉണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഞാന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഒരു അഭിപ്രായം പറഞ്ഞതിന് ആരും എന്നെ ആക്രമിച്ചില്ല. ചോദ്യങ്ങള് ചോദിക്കുന്നതിനും. എന്നാല്‍ ഇന്ത്യ മാറികഴിഞ്ഞിരിക്കുന്നു. നമ്മുടെ കണ്‍മുന്നിലാണ് ഇന്ത്യ എന്ന രാജ്യം മാറിയത്. അതിന് വേണ്ടി നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതാണെന്നാണ് എന്റെ ചോദ്യം.’

ഈ രാജ്യത്തിന് ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ബ്രെയ്ന്‍വാഷ് ചെയ്ത് സാധാരണമെന്ന് തോന്നിക്കുന്ന മറ്റൊരു സ്ഥിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. 2014ല്‍ സ്വഭാവം മാറ്റിയത് നമ്മള്‍ അല്ല. സത്യസന്ധരായിരിക്കും. സത്യം മാത്രം പറയു എന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.