നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; തെരെഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്ന് സൂചന

single-img
16 February 2021
ramesh pisharody

പ്രശസ്ത സിനിമാനടനും ടെലിവിഷൻ അവതാരകനുമായ രമേഷ് പിഷാരടി(Ramesh Pisharody) കോൺഗ്രസ് (Congress) പാർട്ടിയിൽ ചേരുന്നുവെന്ന് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കളുമായി പിഷാരടി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

കോൺഗ്രസിലെ യുവനേതാക്കൾ ഇടപെട്ടാണ് രമേഷ് പിഷാരടിയുടെ പാർട്ടി പ്രവേശനം സാധ്യമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഹരിപ്പാട് വെച്ച് രമേഷ് പിഷാരടിയും പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, രമേഷ് പിഷാരടി കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി മൽസരിച്ചാലും അൽഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചു. റിപ്പോർട്ടർ ചാനലിനോട് ഫോൺ വഴിയായിരുന്നു ധർമ്മജൻ്റെ പ്രതികരണം. കേരളത്തിലെ ഏത് മണ്ഡലത്തിലും നിന്ന് മൽസരിക്കാൻ യോഗ്യതയുള്ള ആളാണ് പിഷാരടിയെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. തനിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ താൽപ്പര്യമുണ്ടെന്നും ധർമ്മജൻ പറഞ്ഞു.

Ramesh Pisharody to join Congress Party