സഹകരണപ്രസ്ഥാനത്തെ നശിപ്പിച്ച കേരള ബാങ്ക് പിരിച്ചുവിടും: ചെന്നിത്തല

single-img
16 February 2021

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണപ്രസ്ഥാനത്തെ നശിപ്പിച്ച കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായിട്ടാണ്. പിഎസ്സി ഉദ്യോഗാര്‍ഥികള്‍ മുട്ടുകാലില്‍ നിന്നിട്ടും മുഖ്യമന്ത്രി അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിങ്കളാഴ്ച ഹൈക്കോടതി കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞിരുന്നു. 1850 പേരുടെ സ്ഥിരപ്പെടുത്തൽ ശുപാർശ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നു ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക്‌ലിസ്റ്റിലുള്ളയാൾ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് സുനിൽ തോമസിന്റെ ഇടക്കാല ഉത്തരവ്.