കടകംപള്ളി വില്ലേജ് ഓഫീസ് ഇന്ന് അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ മിനി സിവിൽസ്റ്റേഷൻ: നാട് മാറിയ അഞ്ചു വർഷങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

single-img
16 February 2021
kadakampally minicivil station

കടകംപള്ളി മിനി സിവിൽ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. സഹകരണവകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കടകംപള്ളി വില്ലേജിലെ 15.28 സെന്റിലാണ് മിനി സിവിൽസ്റ്റേഷൻ നിർമ്മിച്ചത്. 5 നിലകളിലായാണ് കെട്ടിടസമുച്ചയം. ആകെ 11373 ചതുരശ്ര അടി. ഗ്രൗണ്ട് ഫ്ളോറിലാണ് കടകംപള്ളി വില്ലേജ് ഓഫീസ് . ഒന്നാംനിലയിൽ ആനയറ കുടുംബക്ഷേമ ഉപകേന്ദ്രം, ഊളൻകുഴി കുടുംബക്ഷേമ ഉപകേന്ദ്രം, മിനി കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും. രണ്ടാം നിലയിലാണ് താലൂക്ക് സപ്ലൈ ഓഫീസ്.

മൂന്നും നാലും നിലകളിലായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് പ്രവർത്തിക്കും. രണ്ട് ഗേറ്റുകളും കാർ,സ്‌കൂട്ടർ പാർക്കിങ് സൗകര്യം, ലിഫ്റ്റ് സംവിധാനം, തടസമില്ലാതെ വൈദ്യുതി ലഭിക്കാൻ ഡി.ജി സെറ്റ്, ഫയർ ഫൈറ്റിങ് സിസ്റ്റം, ഇടിമിന്നല്‍ രക്ഷാകവചം, മഴവെള്ള സംഭരണി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മിനി സിവില്‍ സ്റ്റേഷന്‍.

നൂറ്റാണ്ടിന്റെ ചരിത്രമുള്ള കടകംപള്ളി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ശംഖുംമുഖം അടങ്ങുന്ന തീരദേശ പ്രദേശവും കരിക്കകം – ഒരുവാതില്‍ക്കോട്ട – ആനയറ – കുമാരപുരം -ന് ചെന്നിലോട് – പ്രദേശവും ഉൾക്കൊള്ളുന്നതാണ് കടകംപള്ളി വില്ലേജ് ഓഫീസിന്റെ അധികാര പരിധി. വിവാഹ രജിസ്‌ട്രേഷൻ വരെ ഒരു സമയത്ത് ഇവിടെ നടന്നിരുന്നു.

kadakampally minicivil station

രാജഭരണ കാലത്ത് രണ്ട് മുറി ഓടിട്ട കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് രണ്ട് മുറി കൂടി നിർമിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെടുന്ന 2016 വരെ ചോർന്നൊലിക്കുന്ന ഒരു പഴകിയ കെട്ടിടമായിരുന്നു കടകംപള്ളി വില്ലേജ് ഓഫീസ്.

Kadakampally Mini Civilstation