6 മാസത്തെ ദാമ്പത്യം ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
16 February 2021

കോഴിക്കോട്  കൊടിയത്തൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. 6 മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.