സിപിഎം പ്രവർത്തകരുടെ ആക്രമണം; പ്രതിയെ പിടിക്കാൻ പോയ എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റു

single-img
15 February 2021

ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോയ പോലീസുകാർക്കു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സാരമായ പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. 

ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ആമ്പാത്ത് അശോകന്റെ നേതൃത്വത്തിലായിരുന്നു അക്രമണം.

ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകൻ. എസ് ഐ വിനീഷ്,സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു.