പി എസ് സിയെ നോക്കുകുത്തിയാക്കി; കേന്ദ്രം ഇടപെടണം: ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ എംപി

single-img
13 February 2021
NK Premachandran

കേരളത്തിലെ നിയമനവിവാദം ലോക്സഭയിലുന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി (NK Premachandran). സംസ്ഥാനത്ത് പിഎസ്സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ തന്നെ പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയും പിൻവാതിൽ നിയമനങ്ങൾ നടത്തിയും സംസ്ഥാന സർക്കാർ പി എസ് സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യത്തിൽ കേന്ദ്രം ഉടൻ ഇടപെടണമെന്നും നിയമനിർമാണം നടത്തണമെന്നും എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

NK Premachandran in Loksabha