ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി; ആസ്തി 10,000 കോടി

single-img
12 February 2021

പ്രമുഖ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിൾ ഇങ്കിന്റെ സ്ഥാപകയും സിഇഒയുമായ വിറ്റ്നി വോൾഫ് ഹെർഡ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോടീശ്വരിയായി. ഇപ്പോൾ 31 വയസാണ് അവരുടെ പ്രായം. കമ്പനിയുടെ ഓഹരി വില ഉയർന്നതാണ് വിറ്റ്നിയുടെ നേട്ടത്തിന് പിന്നിൽ.

1.5 ബില്യൺ ഡോളർ (10,000 കോടി രൂപ) ആണ് ഇവരുടെ ആകെ ആസ്തി. സ്വന്തമായി ഉയർന്നുവന്ന (സെൽഫ് മെയ്ഡ്) ശതകോടീശ്വരികളുടെ പട്ടികയിലാണ് വിറ്റ്നി ഇടംനേടിയത്. ബ്ലൂംബെർഗിന്റെ സെൽഫ് മെയ്ഡ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ കൂടുതലും ഏഷ്യയിൽ നിന്നുള്ളവരാണ്.

തലപ്പത്ത് സ്ത്രീ മേധാവി ആയിട്ടുള്ള ലോകത്തിലെ ചുരുക്കം ചില ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണിത്. 2006ൽ സ്ഥാപിതമായ ബഡൂ വെബിലും മൊബൈലിലും ലഭ്യമാകുന്ന ഡേറ്റിങ് ആപ്പുകളിൽ ഒന്നാണ്.