വിതുര പീഡനക്കേസ്സിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്

single-img
12 February 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയ വിതുര പീഡനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതി സുരേഷ്ന് ൨൪ വര്ഷം തടവും 1,09,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. 24 കേസുകളിൽ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്. ബലാൽസംഗക്കേസുകളിൽ വിചാരണ വീണ്ടും തുടരും. തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ബലാല്‍സംഗ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ വിധി നാളെ. 

ഒന്നാംപ്രതിയായ സുരേഷ് പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചവച്ചുവെന്നായിരുന്നു കേസ്. റജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷം 18 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങി.   ജോലി വാഗ്ദാനം ചെയ്ത് തട്ടി കൊണ്ടുപോയ പെൺകുട്ടിയെ സുരേഷ് പീഡിപ്പിച്ച ശേഷം അജിതാ ബീഗത്തിന് കൈമാറി.

തുടർന്ന് തടവിൽ പാർപ്പിച്ച പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ചു. നേരത്തെ സിനിമതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു.